കോട്ടയം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരായി നിയമിക്കുന്നു. 21നും 35നും ഇടയിൽ പ്രായമുള്ള എം.എസ്.ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. വിശദവിവരവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |