കോട്ടയം. വനിതാ ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യൽ സർവീസ് സ്കീമിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സൈക്കാട്രിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യൽ വർക്ക് വിത്ത് മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക് സ്പെഷ്യലൈസേഷൻ / ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി : 40. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ ആഗസ്റ്റ് 10 നകം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |