കോട്ടയം. കറുകച്ചാൽ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തനങ്ങളുടെ രജത ജൂബിലി ആഘോഷവും വാർഷിക സമ്മേളനവും 25 ന് രാവിലെ 11 ന് കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് അദ്ധ്യക്ഷത വഹിക്കും. പൗരാവകാശരേഖാ പ്രകാശനവും ആശാപ്രവർത്തകർക്കുള്ള അനുമോദനവും മന്ത്രി നിർവഹിക്കും. കുടുംബശ്രീ യൂണിറ്റുകൾക്ക് കറുകച്ചാൽ പഞ്ചായത്ത് നൽകുന്ന റിവോൾവിംഗ് ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വിതരണം ചെയ്യും. ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യൂണിഫോം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |