ചങ്ങനാശേരി. സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ജവാൻമാരെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ.ജോസഫ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ സൈനികരായ മാസ്റ്റർ വാറണ്ട് ഓഫീസർ ജോയി സേവ്യർ, സുബേദാർ ഒ.വി ആന്റണി, നായിക് സുബേദാർ അപ്പച്ചൻകുട്ടി, സെപോയ് പി.കെ ദേവസ്യാ, സർജന്റ് വി.ജെ ജോസുകുട്ടി, സർജന്റ് പി.എ ജോയി, ചീഫ് പെറ്റി ഓഫീസർ ചെറിയാൻ രാജു എന്നിവരെ പൊന്നാട അണിയിച്ചു. ജോയി സേവ്യർ അനുഭവങ്ങൾ പങ്കുവച്ചു. ദേശീയപതാക ക്രിസ്റ്റി തങ്കച്ചന് കൈമാറി. തോമസ് ജോസഫ് സ്വാഗതവും ആൽവിൻ ജോസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |