കോട്ടയം . ശിശുക്ഷേമസമിതിയിലൂടെ ഗ്രാന്റ് ലഭിക്കുന്ന ജില്ലയിലെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളുടെയും പ്രവർത്തനം നേരിട്ട് വിലയിരുത്താൻ പരിശോധന നടത്തും. കളക്ടറേറ്റിൽ ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ ശിശുക്ഷേമ സമിതി യോഗത്തിലാണ് തീരുമാനം. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി, ശിശുവികസന പ്രോജക്ട് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തുക. 14നകം പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ജില്ലയിലെ 16 ക്രഷുകൾക്കായി 29,01,031 രൂപ ഗ്രാന്റായി നൽകിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ പൊതുയോഗം 29 ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |