ആർപ്പൂക്കര: അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട്ടിൽ സുസ്ഥിര കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ 10ന് നീണ്ടൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ കാർഷിക ശിൽപ്പശാല നടക്കും. കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ അഡ്വ.മോൻസ് ജോസഫ്, സി.കെ ആശ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഹൈമി ബേബി, ഡോ.റോസമ്മ സോണി, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ, ജനപ്രതിനിധികളായ എം.മുരളി, തോമസ് കോട്ടൂർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |