കോട്ടയം. ലഹരിക്കെതിരെ ബോധവത്കരണം നൽകുകയെന്ന ലക്ഷ്യത്തോടെ വാകത്താനം ചിന്നുഭവനിൽ പി.വി ഷാജി (53) ഇന്ന് 12 കിലോമീറ്ററോളം പിന്നോട്ട് ഓടും. വാകത്താനം പൊലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പിന്നോട്ട് ഓട്ടം.
രാവിലെ 9.30ന് ഞാലിയാകുഴി എം.ജി.എം സ്കൂളിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ജോൺ ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിൽ ഓട്ടം അവസാനിക്കും. 12 കിലോമീറ്റർ ഒരു മണിക്കൂർ കൊണ്ട് ഓടി തീർക്കാമെന്ന പ്രതീക്ഷയിലാണ് ഷാജി. കഴിഞ്ഞ വർഷം കോട്ടയം മുതൽ ആലപ്പുഴ വരെ 50 കിലോമീറ്റർ പിന്നോട്ട് ഓടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |