കുമരകം. എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് താലൂക്ക് യൂണിയൻ പ്രസിഡന്റും കോട്ടയം മുനിസിപ്പൽ വൈസ് ചെയർമാനുമായ ബി.ഗോപകുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. കരയോഗം പ്രസിഡന്റ് എം.എൻ അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എം.ആർ.രാധാകൃഷ്ണൻ, പി.എ ഹരിചന്ദ്രൻ , സിന്ധു രവികുമാർ, ഗീത ആലുംചുവട്ടിൽ, സുധാ ജി. നായർ എന്നിവർ സംസാരിച്ചു. കരയോഗം മുൻ പ്രസിഡന്റ് പി എ ഹരിചന്ദ്രൻ, താലൂക്ക് പ്രസിഡന്റ് ബി ഗോപകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കരയോഗം, ബാലസമാജം, മഹിളാ സമാജം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |