കോട്ടയം. കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പ് മാസാചരണം 30 വരെ നടപ്പാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കേരള കോണ്ഗ്രസ് (എം.) ചെയർമാൻ ജോസ് കെ. മാണി എം. പി. നിർവഹിച്ചു. ഒരു വാർഡിൽ കുറഞ്ഞത് 10 കുടുംബങ്ങളെ പുതിയതായി ചേർക്കുന്നതിന് സംസ്ഥാന നേതൃത്വം തീരുമാനിച്ചതിന്റെ ഭാഗമായാണ് കാമ്പയിൻ. നിയോജകമണ്ഡലം, മണ്ഡലം തലങ്ങളിലേയ്ക്കുള്ള മെമ്പർഷിപ്പ് ബുക്കുകളുടെ വിതരണ ഉദ്ഘാടനം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറത്തിനു നൽകി പാർട്ടി ചെയർമാൻ നിർവഹിച്ചു. ഉന്നതാധികാരസമിതി അംഗങ്ങളായ ബേബി ഉഴുത്തുവാൽ, വിജി എം തോമസ്, സ്റ്റീയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാലാ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |