പാലാ . പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഷംന ഓടി സുമ ടീച്ചറിനടുത്തേക്ക് എത്തും. ടീച്ചർ പകർന്നുനൽകുന്ന ആത്മവിശ്വാസത്തിലാണ് അടുത്ത റൗണ്ട് മത്സരിക്കാൻ ഇറങ്ങുന്നത്. ആ ആത്മവിശ്വാസം ഷംനയെ തുണച്ചു. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിലും ഹാമർ ത്രോയിലും സ്വർണം. ഷോട്ട് പുട്ടിൽ 10.26 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ഡിസ്കസ് ത്രോയിൽ വെള്ളി. മണിമല സെന്റ് ജോർജ് എച്ച് എസ് എസിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിനിയായ ഷംന ഫാത്തിമ ഷാജി ആറാം ക്ലാസ് മുതൽ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. സ്കൂളിലെ കായികാദ്ധ്യാപികയായ സുമ വർഗീസിന് കീഴിലാണ് പരിശീലനം. ഷംനയുടെ സഹോദരൻ ഷംനാസും ഷോട്പുട് താരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |