കോട്ടയം . പഞ്ചായത്തിലുടനീളം തേനീച്ച വളർത്തൽ വ്യാപിപ്പിക്കാനായി സമഗ്ര പദ്ധതിയുമായി എലിക്കുളം ഗ്രാമ പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ഹണി ക്ലബ് രൂപീകരിച്ചു. തേനീച്ച വളർത്തൽ, തേനീച്ച കോളനികൾ, തേൻ ഉത്പാദനം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ക്ലബ് രൂപീകരിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സിൽവി വിത്സൻ അദ്ധ്യക്ഷയായി. വൻതേനീച്ചകളെയും ചെറുതേനീച്ചകളെയും വളർത്തുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത് .
ആദ്യ ഘട്ടമായി 500 വൻതേനീച്ച കോളനികളെ ജനകീയാസൂത്രണ പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ
ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |