പാലാ: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ശശി തരൂർ എം.പിയും ഡിസംബർ 3 ന് പാലായിൽ കൂടിക്കാഴ്ച നടത്തും. കെ.എം.ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കെ.എം.ചാണ്ടി അനുസ്മരണാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തരൂർ പാലായിലെത്തുന്നത്. ഇന്നലെ ഡി.സി.സി. വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രമോഹൻ, കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി തുടങ്ങിയവരുൾപ്പെട്ട കമ്മിറ്റി സമ്മേളനം വിജയിപ്പിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. ആരെതിർത്താലും തരൂരിന്റെ പരിപാടി വൻവിജയമാക്കുമെന്ന് മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |