പൊൻകുന്നം. ചിറക്കടവ് ഗ്രാമപഞ്ചായത്തും യുവജന ക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന കേരളോത്സവം തുടങ്ങി. കായികമത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ഇന്നലെ രചനാ മത്സരം നടന്നു. ഇന്ന് രാവിലെ 9.30 ന് സാംസ്കാരിക റാലി നടക്കും. 29 ന് 3 മണിക്കു നടക്കുന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മികച്ച കലാ സാഹിത്യ പ്രതിഭകളെ ആദരിക്കും. സിനിമാതാരം സാജൻ പള്ളുരുത്തി ചിരിയങ്ങ് അവതരിപ്പിക്കും. 30 ന് 5 ന് സമാപനസമ്മേളനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി.മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |