കോട്ടയം. എസ്.ബി.ഐ.ഇ.എഫ്. ജനറൽ സെക്രട്ടറി സി ജയരാജ് നയിക്കുന്ന ജീവനക്കാരുടെ അവകാശ സംരക്ഷണ വാഹന പ്രചാരണ ജാഥ ഇന്ന് ജില്ലയിൽ പര്യടനം ആരംഭിക്കും. വൈക്കം എസ്.ബി.ഐ. പരിസരത്ത് ചേരുന്ന ജാഥ സ്വീകരണ യോഗം സി.ഐ.ടി.യു വൈക്കം ഏരിയ സെക്രട്ടറി ടി.ജി. ബാബു ഉദ്ഘാടനം ചെയ്യും. ആദ്യ ദിന സമാപന യോഗം എസ്.ബി.ഐ.മെയിൻ ശാഖയുടെ മുന്നിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വ.റെജി സക്കറിയ ഉദ്ഘാടനം ചെയ്യും. 5ന് എസ്.ബി.ഐ പാലാ ശാഖ പരിസരത്ത് ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |