SignIn
Kerala Kaumudi Online
Thursday, 26 September 2024 12.22 AM IST

കാലതാമസം ഒഴിവാക്കണം.

Increase Font Size Decrease Font Size Print Page
chazhi

കോട്ടയം.എം.പി.ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 4.05 കോടി രൂപ ചെലവഴിച്ചു. 58 ശതമാനമാണ് പദ്ധതി നടപ്പാക്കലിൽ പുരോഗതിയുള്ളത്. 86 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ 31 പദ്ധതികൾ പൂർത്തിയായി.
പട്ടിത്താനം-മണർകാട് ബൈപാസിൽ പട്ടിത്താനം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പണം അനുവദിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, MP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.