കോട്ടയം. കിടങ്ങൂർ പഞ്ചായത്തിലെ തൊഴിൽ സഭ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം. പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.മേഴ്സി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കൽ, സനിൽകുമാർ, ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്, കുഞ്ഞുമോൾ ടോമി, സുനി അശോകൻ, കെ.ജി. വിജയൻ, പി.ജി. സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |