കോട്ടയം . രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ദേശീയ യുവജനദിനാഘോഷം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപതാ വികാരി ജനറലും കോളേജ് ചെയർമാനുമായ ഫാദർ ജോസഫ് മലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാത്തംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രിൻസിപ്പൽ ഷെറി കുര്യൻ സന്ദേശം നൽകി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, ഷിബു തെക്കേമറ്റം, റ്റിൽവിൻ സാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |