കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത് വീട്ടിൽ ഫൈസലാണ് (32) പിടിയിലായത്. കഴിഞ്ഞ ദിവസം ആനക്കല്ല് ടൗൺ ഭാഗത്ത് അക്രമാസക്തനായി വിറകുകമ്പുപിടിച്ചു നിൽക്കുന്ന വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും എസ്.ഐയുടെ യൂണിഫോം വലിച്ച് കീറുകയും, ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ എസ്.ഐയും സംഘവും ചേർന്ന് പിടികൂടി. ഫൈസൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |