കുറ്റ്യാടി: മുഖ്യധാരയിൽ ഇന്നും ശ്രീനാരായണീയർ അവഗണിക്കപ്പെടുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വടകര യൂനിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ. കേരളീയ നവോത്ഥാനത്തിന് എന്നും മുൻ നിരയിൽ ഉണ്ടായിരുന്നതും ജനാധിപത്യത്തിന് കരുത്തു നൽകിയതും എസ്.എൻ.ഡി.പി യോഗമാണെന്നും എസ്.എൻ.ഡി.പി.യോഗം മരുതോങ്കര ശാഖ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മരുതോങ്കര ശാഖ പ്രസിഡന്റ് ജിതേഷ് മാവുള്ളി അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. വടകര യൂനിയൻ വൈസ് പ്രസിഡന്റ് കെ.ടി ഹരി മോഹൻ, യോഗം ഡയറക്ടർ പി.കെ റഷീദ്, യൂനിയൻ കൗൺസിലർമാരായ കൃഷ്ണൻ പുളത്തറ, ജയേഷ് വടകര, ചന്ദ്രൻ കല്ലാച്ചി, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷിജിൽ സ്വാഗതവും മുകുന്ദൻ ടി.കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |