വടകര: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പ്രവർത്തനവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവും നഗരസഭയിൽ വടകരയിലെ തെരഞ്ഞെടുത്ത ഏഴു ഭാഗങ്ങളിൽ നടന്നു. ശുചീകരണ പ്രവർത്തനത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കണ്ടിജന്റ് വിഭാഗം ജീവനക്കാർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥന്മാർ, വിവിധ സ്കൂളുകളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, കച്ചവടക്കാർ എന്നിവർ പങ്കെടുത്തു. ഈ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ പി പ്രജിത, ടി.കെ പ്രഭാകരൻ,എം ബിജു, സിന്ധുപ്രേമൻ എന്നിവർ പ്രസംഗിച്ചു.മെയ് 14ന് രാവിലെ 7 മണി മുതൽ വടകര നഗരസഭയുടെ 47 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്താനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |