കുന്ദമംഗലം: കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ കുന്ദമംഗലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശങ്കരനാരായണന് യാത്രയയപ്പും, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. കുന്ദമംഗലം രാജീവ് ഖർ ഓഡിറ്റോറിയത്തിൽ കെ.എ.സി.എ.സംസ്ഥാന പ്രസിഡന്റ് വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി എ.മുരളീധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേട്ട് വി.പി.അബ്ദുസത്താർ ഉപഹാരം നൽഖി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. യാക്കൂബ് ബിലാൽ ,അഡ്വ. ജിജോയ് സിംഗ്, വി.അനിൽകുമാർ, ബാബു നെല്ലുളി, സി.ജയരാജൻ ,സി.പ്രദീപൻ, ഒ.ടി.മുരളീധരൻ, ഏ.സുരാജ്, തളത്തിൽ ചക്രായുധൻ, എം.ബാബുമോൻ, എം.കെ.സുഭാഷ്, ടി.ബാലകൃഷ്ണൻ, എം.കെ.ഇമ്പിച്ചി കോയ , കെ.കെ.സോമൻ, കെ.ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |