വടകര: പതിയാരക്കര കരിപ്പള്ളി താഴെവയലിൽ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുത്തു. പതിയാരക്കര വി.ടി പവിത്രന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. കൊവിഡ് കാലത്താണ് പവിത്രൻ കൃഷിയിലേക്ക് ശ്രദ്ധിക്കുന്നത്. വിവിധ തരം വാഴ മത്സ്യം, മറ്റു പച്ചക്കറികൾ എന്നിവയും പവിത്രന്റെ കൃഷിയിടത്തിലുണ്ടായിരുന്നു. ലാഭകരമായ രീതിയിലാണ് കൃഷി ചെയ്തുവരുന്നത്. മണിയൂർ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് മെമ്പർ എം.രമേശൻ അദ്ധ്യക്ഷത വഹിച്ചു. മണിയൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീലക്ഷ്മി വിളവെടുപ്പിന് നേതൃത്വം നൽകി. കൃഷി അസിസ്റ്റന്റ് ആര്യ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഏകദേശം 10 ക്വിന്റലോളം തൂക്കം വരുന്ന മഞ്ഞ, ചുവപ്പ് കളറിലുള്ള തണ്ണിമത്തനാണ് വിളവെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |