കോഴിക്കോട്: നൂതന ഡിസൈനുകൾ പരിചയപ്പെടുത്താനും ജനകീയമാക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കുട്ടികൾക്കായി കോൺവെന്റ് റോഡിലെ അവനി സിറ്റി ലാബിൽ സംഘടിപ്പിച്ച ദ്യുതി ത്രിദിന ശിൽപ്പശാല സമാപിച്ചു. തിയേറ്റർ, ഒറിഗാമി, ഡ്രോയിംഗ് വർക്ഷോപ്പുകൾ നടന്നു. ഡോ. സൗമിനി രാജ, ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസഫ് , ആർട്ടിസ്റ്റ് ആന്റോ ജോർജ് , ആർക്കിടെക്ട് ധൈവത്ത് പഞ്ജാലി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. ആർക്കിടെക്ടുമാരായ നിഹാൽ ഗഫൂർ, നിഖിൽ മോഹൻ, ഷബ്ന നിഖിൽ എന്നിവർ പ്രസംഗിച്ചു. ആർക്കിടെക്ട് അനുപമ വി.ജെ മോഡറേറ്ററായിരുന്നു. അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ജോമി ജോസഫ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |