വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് വാർഡ് 14 ൽ ഡങ്കി പനി പ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വ ദിനം ആചരിച്ചു. ഡങ്കിപ്പനി തടയുന്നതിന് കൊതുകുകളുടെ ഉറവിടം നശിപ്പിക്കുവാൻ ഓരോ വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാലിന്യ സംസ്കരണത്തിൽ വ്യക്തികളുടെ ഉത്തരവാദിത്തം എന്നിവ ഉൾക്കൊള്ളിച്ച നോട്ടീസ് വാർഡ് മെമ്പർ അനസ് നങ്ങാണ്ടി പി.കുഞ്ഞബ്ദുളളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് കർശന മുന്നറിയിപ്പ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ജെ.എച്ച്.ഐമാരായ പി.വിജയരാഘവൻ, ചിഞ്ചു. കെ.എം, എം.എൽ.എസ്. പിമാരായ അനുമോൾ, ദിവ്യവർഗ്ഗീസ്, ജിൻസി ജോസ്, ആശാലീഡർ റീന ഒ.പി തുടങ്ങിയവർ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |