കുറ്റ്യാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിത വീഥിയിലേക്കുള്ള പാത എന്ന ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്. ഐ ജില്ലാ കമ്മിറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കുറ്റ്യാടി ചുരം ശുചീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.കെ സുമേഷ് അദ്ധ്യക്ഷത വഹിച്ചു.. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ. സുരേഷ്, ജോർജ് ,എം.എം ജിജേഷ്, പി.രാഹുൽ രാജ്, എം.കെ. നികേഷ് ആദിത്യ സുകുമരൻ, അമിത പ്രദീപ്, എ കെ ബിജിത്ത്, കെ. രജിൽ ,അമർഷാഹി ,രൂപേഷ്, പി.സി ഷൈജു,ബി.പി ബബീഷ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |