കോഴിക്കോട്: അപകടങ്ങളും ദുരന്തങ്ങളും നേരിടാൻ അദ്ധ്യാപകർക്കുള്ള പരിശീലനത്തിന് തുടക്കം. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ 1200 ഓളം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർക്കാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ല വിദ്യാഭ്യാസ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നത്. 600 പേരുടെ പരിശീലനം പൂർത്തിയായി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം പ്രൊവിഡൻസ് ഹയർസെക്കൻഡറി സ്കൂളിൽ അസി. കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സജീദ്.എസ് അദ്ധ്യക്ഷത വഹിച്ചു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ താമരശ്ശേരി ഡി.ഇ.ഒ മുഹ്‌യുദ്ദീൻ ഉദ്ഘാടനം ചെയ്തു. വടകര വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം ഇന്ന് വടകര സെന്റ് ആന്റണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
@ പരിശീലനം ഇവയിൽ
#സ്കൂളുകളിൽ ദുരന്തനിവാരണ പ്ലാൻ തയാറാക്കേണ്ട വിധം,
#ദുരന്തനിവാരണത്തിന്റെ മുന്നൊരുക്കങ്ങൾ,
#സ്കൂളുകളിൽ മോക്ഡ്രിൽ നടത്തേണ്ട വിധം,
#കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസുകൾ.
#സ്കൂളുകളിൽ ദുരന്തനിവാരണ ക്ലബ്ബുകൾ രൂപീകരിക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |