വില്യാപ്പള്ളി : വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും ജൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വില്യാപ്പള്ളി പഞ്ചായത്തിലെ എൽ. പി, യു. പി സ്കൂൾ ജീവനക്കാർക്ക് കുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അദ്ധ്യക്ഷത വഹിച്ചു. ഷിബിൻ എ. പി, സോനാലി പിക്കാസോ എന്നിവർ ക്ലാസെടുത്തു. പി. കെ.മുരളി, കോളിയോട്ട് രജിത, കെ.സുബിഷ, കെ. ഗോപാലൻ, കൈതയിൽ ഷറഫുദ്ധീൻ, വി. മുരളി എന്നിവർ പ്രസംഗിച്ചു . എം.ജി.സന്ധ്യ സ്വാഗതവും മനോജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |