കോഴിക്കോട്: അശാസ്ത്രീയ നിർമ്മാണം നടന്നതായി ആരോപിക്കപ്പെട്ട മാളിക്കടവ്-തണ്ണീർ പന്തൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മൂന്നു മാസത്തിനിടയിൽ റോഡ് തകർന്നു. കാൽനടയാത്ര പോലും സാധിക്കില്ല. 3000 ത്തിലേറെ കുട്ടികൾ ജീവൻ പണയം വച്ചാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ബാലുശേരി ഭാഗത്തേക്കുള്ള ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |