കൊടിയത്തൂർ: ക്വാറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ കൊടിയത്തൂർ ലോക്കൽ സെക്രട്ടറി വി.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജോണി ഇടശ്ശേരി, ടി.വി. മാത്യു, വി.വി. നൗഷാദ്, കരീം കൊടിയത്തൂർ, സി ടി സി അബ്ദുള്ള പ്രസംഗിച്ചു. എൻ.രവീന്ദ്ര കുമാർ, ബിനോയ് ടി ലൂക്കോസ് ,എം.കെ. ഉണ്ണിക്കോയ,ലാലുപ്രസാദ്, കെ.സി. മമ്മദ്കുട്ടി, ഇ അരുൺ , കോമളം തോണിച്ചാൽ, ഹരീഷ് പന്നിക്കോട് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |