കുന്ദമംഗലം: കുന്ദമംഗലം ഗവ. കോളേജിൽ പുതുതായി സ്ഥാപിച്ച ട്രാൻസ് ഫോർമറിന്റെ സ്വിച്ച് ഓൺ കർമ്മവും ലാപ്ടോപ്പുകളുടെ വിതരണവും പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ, പി.ടി.എ വൈസ് പ്രസിഡന്റ് സേതുമാധവൻ, അദ്ധ്യാപകരായ ഡോ. ടി ജുബൈർ, ഡോ.റോഷി കെ ദാസ്, ഹംന, പി.വി രഘുദാസ്, അഭിജിത്, യു.യു.സി അബ്ദുൽ ഷാജിദ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ മുഹമ്മദ് നൗഫൽ സ്വാഗതവും ഷബ്ന ജാസ്മിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |