നന്മണ്ട: ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ നന്മണ്ട വയോജനങ്ങൾക്ക് നന്മണ്ട പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. വിജിത, വി.കെ.സാവിത്രി എന്നിവർ പ്രസംഗിച്ചു. ഡോ. വിനീഷ്.സി.കെ, ഡോ. അനൂപ, ഡോ.ശില്പ എന്നിവർ പങ്കെടുത്തു. ആരോഗ്യമുള്ള വാർദ്ധക്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. അനൂപ ക്ലാസെടുത്തു. ഡോ. പ്രിയ.കെ.ജി സ്വാഗതവും ഫാർമസിസ്റ്റ് ഷൈനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |