മുക്കം: ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'ജീവതാളം' പദ്ധതി തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിൽ തുടങ്ങി. മുക്കം നഗരസഭ, മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, അൽ ഇർഷാദ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ പദ്ധതി വിശദീകരിച്ചു. സജി ജോസഫ്, ഒ.എം.ബഷീർ സഖാഫി, ലിജോ ജോസഫ്, ജമീമ ജോണി, കൃപ രഞ്ജിത് , എൻ.ദേവിക, എ. അഖിൽ,സവിനു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |