വടകര: ഓർക്കാട്ടേരിയിൽ കേരള ജൈവ കർഷക സമിതി ഏറാമല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ ഓണം വിപണി ആരംഭിച്ചു. ജൈവ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന രാസവളങ്ങൾ ഉപയോഗിക്കാത്ത ജൈവ ഉത്പന്നങ്ങൾ മാത്രമാണ് വിപണനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു . കൃഷി ഓഫീസർ പി.സൗമ്യ, വ്യാപാരി വ്യവസായി സമിതി ഭാരവാഹി പട്ടറത്തു രവീന്ദ്രനു നൽകി ആദ്യ വില്പന നിർവഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് കണ്ണമ്പ്രത്ത് പദ്മനാഭൻ ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സമിതി ചെയർപേഴ്സൺ ജസീല.വി.കെ പ്രസംഗിച്ചു. രവീന്ദ്രൻ ചള്ളയിൽ സ്വാഗതവും സമിതിയംഗം കെ.മൊയ്‌തു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |