മേപ്പയ്യൂർ: മേപ്പയ്യൂർ വില്ലേജ് ഓഫിസിന് വേണ്ടി ആധുനിക സൗകര്യമുള്ള സ്മാർട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ ഭവന നിർമാണ മന്ത്രി കെ. രാജൻ ഓൺലൈൻ വഴി നിർവഹിച്ചു. ശിലാഫലക അനാഛാദനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ (ഭൂരേഖ) സി. സുബൈർ, വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ.കെ.നിഷിത, റാബിയ എടത്തിക്കണ്ടി, കെ.കെ. വിജിത്ത്, ബാബു കൊളക്കണ്ടി, പി.കെ. അനീഷ്, എം.എം. അഷറഫ്, നിഷാദ് പൊന്നം കണ്ടി, മേലാട്ടു നാരായണൻ, മധു പുഴയരികത്ത്, എ.ടി.സി.അമ്മത്, കെ.പി. അനിൽകുമാർ, വി.ബിന്ദു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |