പുതിയാപ്പ: ഭാരതീയ മത്സ്യ പ്രവർത്തക സംഘം പുതിയാപ്പ ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ക്യാമ്പ് പുതിയാപ്പ മത്സ്യത്തൊഴിലാളി സഹകരണ സംഘം ഓഫീസിൽ ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ല ജനറൽ സെക്രട്ടറി സി.വി. അനീഷ് പയ്യോളി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് സെക്രട്ടറി ടി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. കെ.ശിവദാസൻ ബേപ്പൂർ, എം.കെ.ജിതേന്ദ്രൻ, പി.കെ. നിത്യാനന്ദൻ, എൻ.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു. പുതിയാപ്പ എടക്കൽ-മൂലയിൽ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.കെ.ജിതേന്ദ്രനെ ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ല ജനറൽ സെക്രട്ടറി സി.വി. അനീഷ് പയ്യോളി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |