ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 'നിങ്ങൾക്കും സംരംഭകരാകാം ' സംരംഭകത്വ ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസയിനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.ശ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. അശോകൻ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ, ബാലുശ്ശേരി വ്യവസായ വകുപ്പ് എക്സിക്യൂട്ടീവ് ടി.ജി. ഗോകുൽ എന്നിവർ പ്രസംഗിച്ചു. വ്യവസായ വികസന ഓഫീസർ നിമിഷ. ടി. സി, പനങ്ങാട് വ്യവസായ വകുപ്പ് എക്സിക്യൂട്ടീവ് അമൽജിത്ത്, ബാലുശ്ശേരി ഫിനാൻസ് ലിറ്ററസി കൗൺസിലർ രാജ്കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |