കടലുണ്ടി : മാനേജ്‌മെന്റ് പഠന വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഫസീൻ റഷീദിന് കടലുണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി. കടലുണ്ടി ഐ .എസ്. എം ഹാളിൽ നടന്ന ചടങ്ങിൽ ഫറോഖ് അസി. കമിഷണർ എ. എം സിദ്ധീഖ് ആദരിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം .എം .മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഒ .ഭക്തവത്സലൻ, പി .വി .ഷംസുദ്ദീൻ, കെ. വി .വേകാനന്ദൻ, വേണുഗോപാൽ കുന്നത്ത്, യൂനുസ് കടലുണ്ടി, പ്രദീപ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപകരായിരുന്ന റഷീദ് അഹമ്മദിന്റെയും ജാസ്മിൻ്റെയും രണ്ടാമത്തെ മകനാണ്
ഫസീൻ റഷീദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |