കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ നടത്തിയ ശാരദാപ്രതിഷ്ഠയ്ക്ക് സമാനമായ മലബാറിലെ ഏക ശാരദാ പ്രതിഷ്ഠയുള്ള വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നവരാത്രിയോടനുബന്ധിച്ച് ഭക്തജനങ്ങൾ ദർശനം നടത്തി. തെക്കൻ കേരളത്തിൽ നിന്നും റിട്ട. തഹസിൽദാർ വിജയലാൽ നെടുങ്കണ്ടത്തിന്റെ നേതൃത്വത്തിൽ വന്ന നൂറോളം വരുന്ന തീർത്ഥാടക സംഘത്തിനെ ഗുരവരാശ്രമം ദേവസ്വം ഭാരവാഹികൾ സ്വീകരിച്ചു. നവരാത്രി ഒന്നാംദിവസം മുതൽ ആരംഭിച്ച ഔഷധസേവയും മന്ത്രജപവും ഞായറാഴ്ച വിജയദശമിയോട് കൂടി അവസാനിക്കും. വിജയദശമി ദിവസം വിദ്യാരംഭം വാഹന പൂജ എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ് അറിയിച്ചു. നാളെ മഹാനവമി പൂജ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |