കോഴിക്കോട്: ഗുണമേന്മയുള്ള നിർമാണ സാമഗ്രികൾ ന്യായമായ വിലയിൽ ലഭ്യമാക്കാൻ സഹകരണ മെറ്റീരിയൽ ബാങ്കുമായി കേരള സ്റ്റേറ്റ് ലേബർഫെഡ്. സംസ്ഥാനത്തെ ആദ്യ സഹകരണ മെറ്റീരിയൽ ബാങ്ക് ഇന്ന് പേരാമ്പ്ര വെള്ളിയൂരിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തിയാണ് 200 കോടി രൂപചെലവുവരുന്ന പദ്ധതി. വിവിധ കമ്പനികളുടെ സിമന്റ്, കമ്പി, പെയിന്റ്, ക്രഷർ ഉത്പന്നങ്ങളായ മെറ്റൽ, എം സാൻഡ്, പി സാന്റ്, ഹോളോ ബ്രിക്സ്, കട്ടകൾ, ഇന്റർലോക്ക് സാമഗ്രികൾ, സാനിറ്ററി ഫിറ്റിംഗ്സ് എന്നിവയാണ് ആദ്യഘട്ടത്തിൽ റീജിയണൽ ഡിപ്പോകൾ വഴി വിതരണം ചെയ്യുക. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എ.സി. മാത്യു, മാനേജിംഗ് ഡയറക്ടർ എ.ബിന്ദു, യു. വേണുഗോപാലൻ, കെ.വി. കുഞ്ഞിരാമൻ, ചന്ദ്രബാബു, പി.പി. സജീവൻ, എം.കെ. രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |