കോഴിക്കോട് : കോഴിക്കോട് റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിന് നാളെ കുന്ദമംഗലത്ത് തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. പ്രവൃത്തി പരിചയമേള കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ, എ.യു.പി.സ്‌കൂൾ എന്നിവിടങ്ങളിലും ഗണിത ശാസ്ത്രമേള മർക്കസ് ഗേൾസിലും സാമൂഹ്യശാസ്ത്രമേള മർക്കസ് ബോയ്‌സിലും, ശാസ്ത്രമേള മർക്കസ് ഗേൾസിലും, ഐ.ടി മേള വൊക്കേഷണൽ എക്‌സ്‌പോ തുടങ്ങിയവ കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിലുമായി നടക്കും, രജിസ്‌ട്രേഷൻ 24 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി 9000 പേർക്ക് ഭക്ഷണം വിളമ്പും. ഭക്ഷണം കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിലാണ്. കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ മീഡിയ റൂം പ്രവർത്തിക്കും.
മേളയുടെ വിജയത്തിനായി ആയിരത്തോളം വോളന്റിയർമാർ പ്രവർത്തിക്കും. വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ, മീഡിയ പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ പി.പി.ഫിറോസ്, കൺവീനർ പി. അബ്ദുൾ ജലീൽ, കോ കൺവീനർ എം.എ.സാജിദ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ്‌കുമാർ. പി. എക്‌സ്‌പോ കൺവീനർ പി.ജാഫർ. ഇ.സി.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |