കോഴിക്കോട്: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭാരതീയ ചികിത്സാവകുപ്പും, നാഷണൽ ആയുഷ് മിഷനും കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്നലെ മാനാഞ്ചിറ പരിസരത്ത് നടത്തിയ ആയുർവേദ പ്രചാരണ റാലി അസി. കമ്മീഷണർ എ.ജെ.ജോൺസൺ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ന് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ് നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് മുഖ്യാതിഥിയാവും. ആയുർവേദ സെമിനാർ, ബോധവത്കരണ ക്ലാസുകൾ, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |