കൊയിലാണ്ടി: ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4,5,6,7 തീയതികളിലായി ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 76 -ഓളം വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. 293 ഇനങ്ങളിലായാണ് മത്സരം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഘാടകസമിതി ചെയർമാൻ സതി കിഴക്കെയിൽ (പ്രസി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) ജന.കൺവീനർ ഇ.കെ.ഷൈനി (പ്രിൻസിപ്പൽ ഇലാഹിയ എച്ച്.എസ്.എസ്), ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ. മഞ്ജു, എച്ച്.എം ഫോറം കൺവീനർ പ്രജീഷ്. എൻ.ഡി, ശ്രീലേഷ്.ഒ, ശ്രീഷു.കെ.കെ, മനോജ്.കെ.കെ, ഗണേശൻ കക്കഞ്ചേരി, സായൂജ് ശ്രീമംഗലം, രൂപേഷ്കുമാർ.എം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |