കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ ലോക പ്രീമെച്വറിറ്റി ഡേ യോടനുബന്ധിച്ച് ഗർഭകാലം പൂർത്തിയാക്കും മുമ്പേ ജനിച്ച കുട്ടികളുടെയും കുടുംബങ്ങളും കൂട്ടായ്മ സംഘടിപ്പിച്ചു. ജനിച്ചപ്പോൾ 26 ആഴ്ച്ച മുതൽ 34 ആഴ്ച്ച വരെ പ്രായമുണ്ടായിരുന്ന കുട്ടികളാണ് പരിപാടിയുടെ ഭാഗമായി കുടുംബ സമേതം പങ്കെടുത്തത്. കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ ഒരുക്കിയ 'ലിറ്റിൽ വണ്ടേഴ്സ്' പരിപാടിയിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
ഡോ. അബ്ദുല്ല ചെറിയക്കാട്ട്, ഡോ. അക്ബർ ഷെരീഫ്, ഡോ. ജതിൻ പി, ഡോ. ഹബീബ് റഹ്മാൻ പ്രസംഗിച്ചു. നയോ നാറ്റൽ റീസസ്‌കീറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള പരിശീലനം നേടിയ നഴ്സുമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |