മുക്കം: 2024-25 സാമ്പത്തിക വർഷം കോഴിക്കോടു ജില്ലയിൽ പദ്ധതി വിഹിതം 100 ശതമാനം ചെലവഴിക്കാനായത് ചുരുക്കം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു മാത്രം. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 13 തദ്ദേശ സ്ഥാപനങ്ങൾക്ക് മാത്രമാണ് 100 ശതമാനം ചെലവഴിക്കാനായത്. 106.61 ശതമാനം ചെലവഴിച്ച മുക്കം നഗരസഭയാണ് ചെലവിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 103. 31 ശതമാനം ചെലവഴിച്ച കീഴരിയൂർ പഞ്ചായത്തും മൂന്നാം സ്ഥാനത്ത് 102.45 ശതമാനം ചെലവഴിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്തുമാണ്. മുക്കം കൂടാതെ 100 കടന്നത് 101.26 ശതമാനം ചെലവഴിച്ച പുതുപ്പാടി പഞ്ചായത്ത് മാത്രമാണ്. കെടിയത്തൂർ പഞ്ചായത്ത് 98.26 ശതമാനം, കോടഞ്ചേരി 97.72 ശതമാനം, ഓമശ്ശേരി 95.85 ശതമാനം, കൂടരഞ്ഞി95.12 ശതമാനം, പെരുവയൽ 93.11 ശതമാനം എന്നിങ്ങനെയാണ് ചെലവ്.തിരുവമ്പാടിക്ക് 91.79, മാവൂരിന് 85.97, കാരശ്ശേരിക്ക് 84.54, ചാത്തമംഗലത്തിന് 73.09 എന്നിങ്ങനെയെ ചെലവഴിക്കാനായുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |