മുക്കം: കച്ചേരി വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നടത്തി. തന്ത്രി ചിറ്റാരി പാലക്കോൽ ഇല്ലത്ത് കേശവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. സാംസ്കാരിക സന്ധ്യ കേരള ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡന്റ് അഡ്വ.പി.എ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഉമേഷ് വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ ബൈജു അദ്ധ്യക്ഷത വഹിച്ചു. ലങ്കയിൽ പ്രേമരാജ് ,കെ.പി. അനിൽ കുമാർ, അശോകൻ ഉച്ചക്കാവിൽ, കെ.കെ നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച അഖിലേഷ് കുമ്മാളിയിൽ, ആശിസ് ഗോപാൽ , ജീഗിന ശ്രീജയൻ, കെ.എസ്.സഞ്ജന, ടി.എൻ. അനുവിന്ദ, നിയ ബൈജു എന്നിവരെ ആദരിച്ചു. പ്രസാദ് പെരിങ്ങാട്ട് സ്വാഗതവും സി. സുമേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |