കോഴിക്കോട് : ജനിച്ച മണ്ണിലേക്കുള്ള അവസാന യാത്രയിൽ സാമൂതിരി കെ.സി ഉണ്ണി അനുജൻ രാജയ്ക്ക് കോഴിക്കോട് നൽകിയത് വികാര നിർഭരമായ അന്ത്യാഞ്ജലി. രാവിലെ 8 മണിയോടെ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ. അശ്രുപുഷ്പങ്ങൾ അർപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളില്ലാതെ പ്രവർത്തിച്ച ക്രാന്തദർശിയായാണ് ഏവരും രാജയെ ഓർമിച്ചത്. കേരളകൗമുദിക്കുവേണ്ടി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി ശ്യാംകുമാർ പുഷ്പചക്രം അർപ്പിച്ചു. എം.കെ രാഘവൻ എം. പി, എം.എൽ. എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, നഗരസഭ കൗൺസിലർമാർ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, നടി ഷീല, കവി പി. കെ ഗോപി, ഡി. സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, കെ. പി. സി. സി ജനറൽ സെക്രട്ടറിമാരായ പി. എം. നിയാസ്, അഡ്വ. കെ ജയന്ത്, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി,
സൂര്യനാരായണൻ, സുരേഷ് ബാബു, അഡ്വ.പി.ഗവാസ്, സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ, ബി.ജെ.പി നേതാക്കളായ വി. കെ സജീവൻ, എം. ടി രമേശ് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയ്ക്കുവേണ്ടി പി.എം.ശ്യാംപ്രസാദ് പുഷ്പചക്രം അർപ്പിച്ചു. മക്കളായ സരസിജ, ശാന്തിലത, മായാഗോവിന്ദ് , മരുമകൻ ഗോവിന്ദ് ചന്ദ്രശേഖർ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ടൗൺഹാളിലുണ്ടായിരുന്നു. മലപ്പുറം കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് ഓഫീസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയർ, നഗരസഭ ചെയർപേഴ്സൺ ഡോ.കെ. ഹനീഷ, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൾ മജീദ്, ശബരിമല മുൻ മേൽശാന്തി സുധീർ നമ്പൂതിരി, എം.കെ.ആർ ഫൗണ്ടേഷൻ ഗ്രൂപ്പ് എച്ച്.ആർ ഹെഡ് പോൾസൺ ജോർജ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. വൈകിട്ട് 3.30ന് കോട്ടയ്ക്കൽ കിഴക്കേ കോവിലകം ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരി മകൻ ശ്രീകൃഷ്ണൻ രാജ ചിതയ്ക്ക് തീ കൊളുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |