നന്മണ്ട: ധാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെട്ടതാണ് സമൂഹത്തിൻ്റെ ഇന്നത്തെ ദുഷിച്ച അവസ്ഥയ്ക്ക് കാരണമെന്നും ധർമ്മത്തിലധിഷ്ഠിതമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയണമെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ് ഐ. പി. എസ് പറഞ്ഞു. സനാതനം 2025 സ്വാമി ചിദാനന്ദപുരിയുടെ മൂന്ന് ദിവസത്തെ ധർമ്മ പ്രഭാഷണവും സംശയ നിവാരണവും ചീക്കിലോട് എ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാകരൻ മാക്കാടത്ത് അദ്ധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി. ടി. ദേവദാസ്, എം. ഇ ഗംഗാധരൻ. വി.വി ദാമോദരൻ വി.വി സ്വപ്നേഷ്. ഹരീഷ് പുല്ലംകോട്, വിനോദ് കുമാർ ഇരിങ്ങത്ത്, കെ.എം കാർത്തികേയൻ, സുജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |