വടകര: മലപ്പുറം ജില്ലയിലെ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചതിലെ ചില വാക്കുകൾ അടർത്തിയെടുത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് നടത്തുന്ന അധിക്ഷേപത്തിൽ പ്രതിഷേധിച്ച് വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ പ്രസംഗിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ, ചന്ദ്രൻ ചാലിൽ, റഷീദ് കക്കട്ട്, സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, പ്രമോദ് ചോറോട്, ദിനേഷ് മേപ്പയിൽ, രവി അടിയേരി, കുമാരൻ വളയം, ഗീത രാജീവ്, അനിത സജീവൻ, ഷൈനി സജീവൻ, അനീഷ് കുനിങ്ങാട്, രജനീഷ് സിദ്ധാന്തപുരം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |