വടകര : കാർഷിക മേഖലയിൽ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മ ദേശസേവ ട്രസ്റ്റ് സംഘടിപ്പിച്ച അവരപന്തൽ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. രഞ്ജിത്ത്, ബാബു കുരിയാടി അറക്കിലാട് ജെ.ബി സ്കൂൾ, പ്രോത്സാഹന സമ്മാനം നേടിയ വടകര ജെ ബി. സ്കൂൾ, അംബിക ടീച്ചർ ദിൽ വീരഞ്ചേരി, ഗിരിഷ് എടത്തിൽ, ഹേമന്ത് ശ്രീനാരായണ സദനം, സുജാരാമകൃഷ്ണൻ എന്നിവർ സമ്മാനം നേടി. ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതാമൃതം ചെയർമാൻ പി.പി.ദാമോദരൻ അവാർഡ് സമ്മാനിച്ചു. പുറന്തോടത്ത് ഗംഗാധരൻ, വി.പി.രമേശൻ, പി.യം.വത്സലൻ , സി.മഹമ്മൂദ് , സി.പി.ചന്ദ്രൻ, ഡോ. പി.കെ.സുബ്രമണ്യൻ, പി.പി.പ്രസീത്കുമാർ, അഡ്വ. ലതികാശ്രീനിവാസ്, ഒ.പി. ചന്ദ്രൻ,കെ. കെ.പ്രഭാശങ്കർ, സി.എം.മുഹമ്മദ് ശെരീഫ് എന്നിവർ പ്രസംഗിച്ചു. എൻ.കെ.അജിത്കുമാർ സ്വാഗതവും കെ.ഗീത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |