ചീക്കിലോട്: ലഹരിക്കെതിരെ നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചീക്കിലോട് അങ്ങാടിയിൽ മനുഷ്യച്ചങ്ങല തീർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഇൻസ്പെക്ടർ സന്തോഷ് ചെറുവോട്ട് പ്രഭാഷണം നടത്തി. എൻ.കെ രാധാകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടി കുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്മിത ഉണ്ണൂലി കണ്ടി ,സമീറ ഊളാറാട്ട്, ടി എം മിനി,പുതുക്കുടി ബാലൻ,ടി .കെ സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |